കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനതാവളം ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യും. 3,050 മീറ്റർ നീളമുള്ള റൺവേ 4,000 മീറ്ററാക്കാനും നടപടികൾ തുടങ്ങി. വിമാനതാവളത്തിന് ഇന്നലെ ഡി.ജി.സി.എ ലൈസൻസ് അനുവദിച്ചിരുന്നു. വിമാനതാവളം കാണാൻ വേണ്ടി ജനങ്ങൾക്ക് ഇന്ന് തുറന്നുകൊടുത്തിട്ടുണ്ട്. നിരവധി പേരാണ് വിമാനതാവളം കാണാനായി എത്തുന്നത്.
തുടർ നടപടികൾ പൂർത്തിയാക്കി ഡിസംബറിൽതന്നെ വിമാന സർവീസുകളും ആരംഭിക്കുമെന്നാണ് സൂചന. കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നതിനു 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യൻ കമ്പനികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരിൽ നിന്നു സർവീസ് നടത്താൻ സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.