Sorry, you need to enable JavaScript to visit this website.

റെക്കോർഡുകൾ തകർത്ത് പൃഥ്വിയുടെ ബാറ്റ്

1 - അരങ്ങേറ്റത്തിൽ അർധ ശതകം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് പൃഥ്വി. അബ്ബാസ് അലി ബെയ്ഗിന്റെ 59 വർഷം പഴക്കമുള്ള റെക്കോർഡാണ് മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ പൃഥ്വിയേക്കാൾ കുറഞ്ഞ പ്രായത്തിൽ അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി പിന്നിട്ടത് രണ്ട് പാക്കിസ്ഥാൻകാർ മാത്രമാണ് -ഹനീഫ് മുഹമ്മദും മുഷ്താഖ് മുഹമ്മദും. 


2 - ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യക്കാരിൽ പ്രായക്കുറവിൽ രണ്ടാം സ്ഥാനത്താണ് പൃഥ്വി. മൊത്തം ടെസ്റ്റ് സെഞ്ചൂറിയന്മാരിൽ പ്രായക്കുറവിൽ ഏഴാമനും. സചിൻ ടെണ്ടുൽക്കറാണ് പൃഥ്വിയേക്കാൾ കുറഞ്ഞ പ്രായത്തിൽ സെഞ്ചുറിയടിച്ച ഇന്ത്യൻ താരം (17 വയസ്സ്, 107 ദിവസം). എന്നാൽ സചിന്റെ ആദ്യ സെഞ്ചുറി ഒമ്പതാമത്തെ ടെസ്റ്റിലായിരുന്നു. 


3 - അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയടിച്ച മൂന്ന് കളിക്കാർക്കു മാത്രമേ പൃഥ്വിയേക്കാൾ കുറഞ്ഞ പ്രായമുള്ളൂ -മുഹമ്മദ് അശ്‌റഫുലും (ബംഗ്ലാദേശ്), ഹാമിൽടൺ മസകാദ്‌സയും (സിംബാബ്‌വെ) പതിനെട്ട് തികയും മുമ്പേ ആയിരുന്നു. സലീം മാലിക്കിന് (പാക്കിസ്ഥാൻ) പൃഥ്വിയേക്കാൾ ആറ് ദിവസം കുറവായിരുന്നു.


3 - അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കായി കൂടുതൽ റൺസടിച്ച മൂന്നു പേരുണ്ട് പൃഥ്വിയേക്കാൾ മുന്നിൽ -ശിഖർ ധവാൻ (187), രോഹിത് ശർമ (177), ഗുണ്ടപ്പ വിശ്വനാഥ് (137).


3- ടെസ്റ്റിൽ ആദ്യ പന്ത് നേരിട്ടവരിൽ പൃഥ്വിയേക്കാൾ പ്രായം കുറഞ്ഞ രണ്ട് പേർ കൂടിയേയുള്ളൂ -ഹാമിൽടൺ മസകാദ്‌സയും (സിംബാബ്‌വെ) തമീം ഇഖ്ബാലും (ബംഗ്ലാദേശ്). ബുദി കുന്ദേരനാണ് ഇതുവരെ ആദ്യ പന്ത് നേരിട്ട പ്രായം കുറഞ്ഞ ഇന്ത്യൻ താരം -1959 ൽ ഇരുപതാം വയസ്സിൽ.


4 - പൃഥ്വി ഉൾപ്പെടെ മൂന്ന് കളിക്കാർ ടെസ്റ്റ് അരങ്ങേറ്റത്തിലും ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിലും സെഞ്ചുറി നേടി. ഇന്ത്യയുടെ ഗുണ്ടപ്പ വിശ്വനാഥും ഓസ്‌ട്രേലിയയുടെ ഡിർക് വെൽഹമുമാണ് മറ്റുള്ളവർ. വീരേന്ദർ സെവാഗ് ടെസ്റ്റ് അരങ്ങേറ്റത്തിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഇന്നിംഗ്‌സിലും സെഞ്ചുറിയടിച്ചു. സെവാഗിന് രണ്ടാമത്തെ മത്സരത്തിലാണ് ബാറ്റ് ചെയ്യാൻ ആദ്യം അവസരം കിട്ടിയത്. 


14 - 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച പരിചയത്തിലാണ് പൃഥ്വി ടെസ്റ്റിൽ അരങ്ങേറിയത്. 14 കളികളിലെ 26 ഇന്നിംഗ്‌സിൽ ഏഴ് സെഞ്ചുറിയടിച്ചു. ഇതേ ഗ്രൗണ്ടിൽ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തമിഴ്‌നാടിനെതിരായ 2016-17 ലെ സെമിയിൽ സെഞ്ചുറിയടിച്ചു.


15 - അരങ്ങേറ്റത്തിൽ സെഞ്ചുറിയടിക്കുന്ന ഇന്ത്യയുടെ പതിനഞ്ചാമത്തെയും മൊത്തം നൂറ്റിആറാമത്തെയും കളിക്കാരനാണ് പൃഥ്വി. 


99 - അരങ്ങേറ്റ ബാറ്റ്‌സ്മാന്റെ വേഗമേറിയ സെഞ്ചുറികളിൽ മൂന്നാമത്. 99 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 85 പന്തിൽ സെഞ്ചുറി തികച്ച ശിഖർ ധവാനും (2012-13 ൽ ഓസ്‌ട്രേലിയക്കെതിരെയ മൊഹാലിയിൽ) 93 പന്തിൽ സെഞ്ചുറിയിലെത്തിയ ഡ്വയ്ൻ സ്മിത്തും മാത്രമാണ് മുന്നിൽ. 


2007 - അവസാനമായി പൃഥ്വിയേക്കാൾ പ്രായം കുറഞ്ഞ കളിക്കാരൻ ഇന്ത്യക്കായി അരങ്ങേറിയത് 2007 ലാണ്. ഇശാന്ത് ശർമക്ക് ബംഗ്ലാദേശിനെതിരെ കളിക്കുമ്പോൾ 18 വയസ്സും 265 ദിവസവുമായിരുന്നു പ്രായം. ഇന്ത്യക്കു വേണ്ടി അരങ്ങേറിയ പ്രായം കുറഞ്ഞ പതിമൂന്നാമത്തെ കളിക്കാരനാണ് പൃഥ്വി. 

Latest News