ജിദ്ദ- ഈ മാസം ഒമ്പതിന് മുമ്പ് ഒഴിയണമെന്ന് ഉടമ കോടതി മുഖേന നോട്ടീസ് നല്‍കിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആണ്‍കുട്ടികളുടെ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
അല്‍ രിഹാബ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് സ്‌കൂള്‍ കെട്ടിടം ഒഴിയാന്‍ നോട്ടീസ് ലഭിച്ച സ്ഥതിക്ക് വേറെ മാര്‍ഗമില്ലെന്ന് രക്ഷിതാക്കളെ സര്‍ക്കുലറിലൂടെ അറിയിച്ചു.
11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ടേം പരീക്ഷയും ആറ് മുതല്‍ 10 ക്ലാസുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷയും നടക്കുന്നതിനാല്‍ ആണ്‍കുട്ടികളുടെ പരീക്ഷ ഞായറാഴ്ച മുതല്‍ ഗേള്‍സ് സെക് ഷനിലായിരിക്കും.
പെണ്‍കുട്ടികള്‍ക്കുള്ള പരീക്ഷാ സമയം രവിലെ 7.15 മുതല്‍ 10.45 വരേയും ആണ്‍കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ഒന്നര മുതല്‍ അഞ്ച് വരെയുമായിരിക്കും.
ബോയ്‌സ്, ഗേള്‍സ് സെക് ഷനുകളിലെ ഒന്നുമുതല്‍ അഞ്ച് വരെ ക്ലാസുകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ഉണ്ടായിരിക്കുന്നതല്ല. കെ.ജി ക്ലാസുകള്‍ക്ക് അവധിയില്ല. രാവിലേയും ഉച്ചയ്ക്കും യഥാസമയം ക്ലാസുകള്‍ നടക്കും.
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ബോയ്‌സ്, ഗേള്‍സ് സെക്്ഷന്‍ ക്ലാസുകള്‍ ഒക്ടോബര്‍ 14 മുതലാണ് പുനരാരംഭിക്കുക. സമയം പിന്നീട് അറിയിക്കും.
സ്‌കൂള്‍ കെട്ടിടം മുഹറം 29ന് മുമ്പ് (ഒക്ടോബര്‍ 9) ഒഴിയണമെന്നും അല്ലെങ്കില്‍ ഒഴിപ്പിക്കുന്നതിനാവശ്യമായി വരുന്ന ചെലവ് സഹിതം കെട്ടിട ഉടമക്ക് നല്‍കണമെന്ന കോടതി നോട്ടീസ് കഴിഞ്ഞ ദിവസം സ്‌കൂള്‍ കവാടത്തിനു മുന്നില്‍ പതിച്ചിരുന്നു. കെട്ടിട ഉടമയോടും അദ്ദേഹത്തിന്റെ അഭിഭാഷകനുമായും സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.