കോഴിക്കോട്- ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വിശ്വാസത്തെ മാനക്കണം. യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സ്ത്രീ ശാക്തീകരണവും പരിഷ്‌ക്കരണവും എല്ലാ മേഖലയിലും വേണ്ടത് തന്നെയാണ്. അതു പോലെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. ഇതെല്ലാം കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. പലതാല്‍പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.