മലപ്പുറം- താനൂരിനടുത്ത തയാലയില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ അജ്ഞാതര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് കൊല്ലപ്പെട്ടത്. തയാല ഓമച്ചപ്പുഴ റോഡിലെ വാടക വീടിന്റെ കൊലായില്‍ കിടന്നുറങ്ങുകയായിരുന്നു. കൊലപാതകത്തിനു പിന്നിലാരെന്ന് വ്യക്തമല്ല.