ജിദ്ദ- ഗാന്ധി ജയന്തി നൂറ്റമ്പതാം വാർഷികം പ്രമാണിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർകുമായി സഹകരിച്ച് കോൺസുലേറ്റ് അങ്കണത്തിൽ ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഡപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം പ്രദർശനം ഉദ്ഘാടനം ചെയ്തു. കോൺസൽമാർ, പൗരപ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഖാദി വസ്ത്രങ്ങൾ, തുണികൾ, ഖാദി സിൽക്, സോപ്പ്, സൗന്ദര്യവർധക വസ്തുകൾ തുടങ്ങിയവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സഹകരണവും പ്രദർശനത്തിനുണ്ടായിരുന്നു.