Sorry, you need to enable JavaScript to visit this website.

കേരള ബാങ്ക് രൂപീകരണത്തിന് ആർ.ബി.ഐ അംഗീകാരം

തിരുവനന്തപുരം- കേരള ബാങ്ക് രൂപീകരണത്തിന് ആർ.ബി.ഐയുടെ തത്വത്തിലുള്ള അംഗീകാരം. 
ഒക്ടോബർ മൂന്നിന് സംസ്ഥാന സർക്കാരിനയച്ച കത്തിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപര വും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച് 2019 മാർച്ച് 31 ന് മുൻപ് ലയന നടപടികൾ പൂർത്തീകരിക്കണമെന്നും ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അ നുമതിയും തുടർ ലൈസൻസിംഗ് നടപടികളും സാധ്യമാക്കണമെന്നും കത്തിൽ പറയു ന്നു. കേരള സഹകരണ നിയമവും ചട്ടവും സമ്പൂർണമായും പാലിച്ച് വേണം ലയനം നടത്താനെന്ന് റിസർവ് ബാങ്ക് കത്തിൽ സൂചിപ്പിച്ചിട്ടുള്ള വ്യവസ്ഥകളിൽ പറയുന്നു. ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ കോടതി വിധികൾ ഒന്നുമില്ല എന്ന കാര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കേരള സംസ്ഥാന സഹകരണ ബാ ങ്കും ജില്ലാ സഹകരണ ബാങ്കും ഒരു ലയന പദ്ധതി തയ്യാറാക്കി അവരുടെ അംഗ ങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കണം. ജനറൽ ബോഡി മുമ്പാകെ മൂന്നിൽ രണ്ട് ഭൂരി പക്ഷത്തോടെ ലയന പ്രമേയം അവതരിപ്പിച്ച് പാസാക്കണം. ഒക്‌ടോബർ 4 മുതൽ ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംസ്ഥാന സർക്കാരും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവെയ്ക്കണം. ഭരണ സമിതി, മാനേജ്‌മെന്റ് ഘടനകൾ, മനുഷ്യ വിഭവ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആസ്തി ബാധ്യതകളുടെ കൈമാറ്റം എന്നീ കാര്യങ്ങളാണ് ധാരണാപത്രത്തിൽ വരേണ്ടത്.
ലയന ശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതയും നെറ്റ് വർത്തും റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം. ഏതെങ്കിലും തരത്തിൽ കുറവുകൾ വന്നാൽ സംസ്ഥാന സർക്കാർ നികത്തണം. ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന്റെ ബാലൻസ് ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ശേഷി ഉള്ളതും ജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകുന്നതിനുള്ള വിവിധ അനുമതികൾക്ക് പര്യാപ്തവുമായിരിക്കണം. ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികൾ നിഷ്‌ക്രിയമായിട്ടുണ്ടെങ്കിൽ മുഴുവൻ തുകയ്ക്കും കരുതൽ സൂക്ഷിക്കണം. 
ആസ്തി ബാധ്യതകളുടെ വാല്യുവേഷൻ നടത്തുകയും നഷ്ട ആസ്തികൾക്ക് പൂർണമായും കരുതൽ സൂക്ഷിക്കുകയും വേണം. സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ ബാങ്കുകളുടെയും പലിശ നിരക്കുകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കണം. ലയന ശേഷം എല്ലാ ജില്ലാ ബാങ്കുകളിലെയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ്‌വെയർ സംസ്ഥാന സഹകരണ ബാങ്ക് ഉണ്ടാക്കണം. നിശ്ചിത സമയത്തിനകം മൈഗ്രേഷൻ ഓഡിറ്റ് പൂർത്തിയാക്കണം.
സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഇ.ഒ 'ഫിറ്റ് ആന്റ് പ്രോപ്പർ' മാനദണ്ഡങ്ങൾ പാലിച്ചാവണം. ഭരണ സമിതിയിൽ ചുരുങ്ങിയത് രണ്ട് പ്രൊഫഷണലുകൾ ഉണ്ടാകണം. റിസർവ് ബാങ്ക് അർബൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശിച്ച രീതിയിൽ ലയന ശേഷം സംസ്ഥാന സഹകരണ ബാങ്കിന് ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണം. ഇതിനായി ഉചിത ഭേദഗതികൾ കേരള സഹകരണ നിയമത്തിൽ വരുത്തണം. ലയന ശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ റിസർവ് ബാങ്ക്  ലൈസൻസ് തുടരും. ജില്ലാ ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. തുടർന്ന് സംസ്ഥാന സഹകരണ ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി റിസർവ് ബാങ്കിന് അപേക്ഷ നൽകണം. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് റിസർവ് ബാങ്കിന് സറണ്ടർ ചെയ്യണം. സംസ്ഥാന സഹകരണ ബാങ്ക്  ലയന പദ്ധതിക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ഗാരണ്ടി കോർപറേഷന്റെ ക്ലിയറൻസ് നേടണം. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ട്രഷറിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ഘട്ടംഘട്ടമായി പിൻവലിക്കണം. 'ബാങ്ക്' എന്ന പദം ഉപയോഗിച്ച് കേരളത്തിൽ പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഈ വ്യവസ്ഥകൾ പാലി ച്ചതിനു ശേഷം അന്തിമ അനുമതിക്കായി സംസ്ഥാന സഹകരണ ബാങ്ക് നബാർഡ് മുഖാന്തരം ആർ.ബി.ഐയെ സമീപിക്കണമെന്നും കത്തിൽ പറയുന്നു.

Latest News