ജിദ്ദ - നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ രണ്ടു വിദേശികളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളും പണവും അടക്കം 8,000 ലേറെ റിയാല്‍ ആണ് അറബ് വംശജരായ സംഘം സ്ഥാപനത്തില്‍ നിന്ന് കവര്‍ന്നത്. സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ക്ലിപ്പിംഗ് സഹിതം സ്ഥാപന ഉടമ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പ്രദേശത്ത് ആളില്ലാത്ത സമയത്ത് ഷട്ടറിന്റെ പൂട്ട് പൊളിച്ച് സംഘത്തില്‍ ഒരാളാണ് സ്ഥാപനത്തിനകത്ത് കയറിയത്. ഈ സമയത്ത് രണ്ടാമന്‍ പുറത്തുനില്‍ക്കുകയായിരുന്നു. കവര്‍ച്ച പൂര്‍ത്തിയാക്കി ഷട്ടര്‍ അല്‍പം ഉയര്‍ത്തി അടിയിലൂടെ മോഷ്ടാവ് നുഴഞ്ഞ് പുറത്തിറങ്ങുകയും കൂട്ടാളിക്കൊപ്പം സ്ഥലംവിടുകയുമായിരുന്നു. ക്യാഷ് മെഷീന്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന നാലായിരം റിയാലും നാലായിരത്തിലേറെ റിയാല്‍ വില വരുന്ന മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളും മൊബൈല്‍ ഫോണുമാണ് സംഘം സ്ഥാപനത്തില്‍ നിന്ന് കവര്‍ന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും പിന്നീട് അല്‍നുസ്ഹ പോലീസിന് കൈമാറി. സമാന രീതിയില്‍ നഗരത്തില്‍ മറ്റേതാനും കവര്‍ച്ചകള്‍ കൂടി നടത്തിയതായി ഇവരും സമ്മതിച്ചു.