ജിദ്ദ - യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ തൊഴിലാളി മരണപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 5.40 ഓടെയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന വിഭാഗങ്ങള്‍ തീയണച്ചതായി ജുബൈല്‍, യാമ്പു റോയല്‍ കമ്മീഷന്‍ വക്താവ് അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാദിര്‍ പറഞ്ഞു. നിര്‍മാണ പ്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാദിര്‍ പറഞ്ഞു. മരിച്ച തൊഴിലാളിയുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
