Sorry, you need to enable JavaScript to visit this website.

വേഷം മാറിയെത്തിയ ഇന്‍സ്‌പെക്ടറെ സെക്‌സിനു പ്രേരിപ്പിച്ചു; ദുബായ് സ്പാ ജീവനക്കാരിക്ക് 3,000 ദിര്‍ഹം പിഴ

ദുബായ്- നഗരത്തിലെ ഒരു ഹോട്ടലില്‍ മുന്നറിയിപ്പില്ലാതെ പരിശോധനയ്ക്ക് വേഷം മാറിയെത്തിയ ഇന്‍സ്‌പെകടര്‍ക്കു മുമ്പില്‍ സ്ട്രിപ് ഡാന്‍സ് കളിക്കുകയും സെക്‌സിനു പ്രേരിപ്പിക്കുകയും ചെയ്ത മസാജ് ജീവനക്കാരിയായ വിദേശ യുവതിയും ഹോട്ടല്‍ മാനേജരായ യുവതിയും വെട്ടിലായി. കഴിഞ്ഞ മാസമാണ് സംഭവം. ഹോട്ടലിലെ സ്പായില്‍ രഹസ്യ റെയ്ഡ് നടത്താനാണ് സാമ്പത്തിക കാര്യ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ഹോട്ടലില്‍ ഇടപാടുകാരനെന്ന വ്യാജേന എത്തിയത്. സ്പായിലെ മസാജിനും മെറോക്കന്‍ ബാത്തിനുമായി 500 ദിര്‍ഹം അടച്ച ഇന്‍സ്‌പെക്ടറെ അള്‍ജീരിയന്‍ യുവതിയാണ് മസാജ് ചെയ്തത്. ശേഷം മൊറോക്കന്‍ ബാത്തിനായി സോനാ റൂമിലേക്കു യുവതി ഇന്‍സ്‌പെക്ടറെ കൊണ്ടു പോയി. ഇവിടെ വച്ച് ഇന്‍സ്‌പെക്ടറെ കുളിപ്പിക്കുന്നതിനിടെ യുവതി തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഇന്‍സ്‌പെകടര്‍ക്കു മുമ്പില്‍ ഡാന്‍സ് ചെയ്യുകയും 500 ദിര്‍ഹം അധികം ആവശ്യപ്പെട്ട് സെക്‌സിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടെ സ്പായില്‍ നിന്നും ഇറങ്ങിയ ഇന്‍സ്‌പെക്ടര്‍ ഈജിപ്തുകാരിയായ മാനേജര്‍രോട്് നടന്ന സംഭവം പറഞ്ഞു.  തന്റെ ഐഡി കാര്‍ഡ് കാണിച്ചു കൊടുക്കുയും സ്പായുടെ ലൈന്‍സന്‍സ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെടുകുയും ചെയ്തു. ഇത് ഹോട്ടല്‍ മാനേജ്‌മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാനേജര്‍ മറുപടി നല്‍കി. 500 ദിര്‍ഹം തിരികെ ചോദിച്ച ഇന്‍സ്‌പെക്ടറെ മാനേജരായ യുവതി അവഹേളിക്കുകയും ചെയ്തു. വാഗ്വാദമുണ്ടായതോടെ ഇന്‍സപെക്ടര്‍ പോലീസിനെ വിളിച്ചു വരുത്തുകയും രണ്ടു യുവതികളേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസ് ദുബായ് ദുര്‍നടപ്പു പരിഹാര കോടതിയാണ് പരിഗണിച്ചത്. തങ്ങള്‍ നിരപരാധികലാണെന്ന് യുവതികള്‍ വാദിച്ചെങ്കിലും കോടതി ഇരുവര്‍ക്കും 3,000 ദിര്‍ഹം വീതം പിഴയിട്ടു.  ഈ വിധിക്കെതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

മുന്നറിയിപ്പില്ലാതെ പരിശോധന നടത്തണമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. രാത്രി പത്തു മണിക്കാണ് സ്പായില്‍ എത്തിയത്. ഈജിപ്ത്യന്‍ യുവതിയുടെ പക്കലാണ് 500 ദിര്‍ഹം അടച്ചത്. ശേഷം സ്പായിലേക്കു കൊണ്ടു പോയി. മസാജ് ചെയ്ത ശേഷം സോനാ മുറിയിലേക്കു കൊണ്ടു പോയി അള്‍ജീരിയന്‍ യുവതി വസ്ത്രമഴിച്ച് ഡാന്‍സ് ചെയ്തു. എന്റെ വസ്ത്രവും യുവതി അഴിച്ചു മാറ്റി എന്തൊക്കെയോ ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഉടന്‍ മുറി വിട്ട് ഇക്കാര്യം മാനേജരോട് പരാതിപ്പെട്ടെങ്കിലും അവര്‍ എന്നെ അപമാനിക്കുകയായിരുന്നു- ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

അതേസമയം, അള്‍ജീരിയന്‍ യുവതി ഇന്‍സ്‌പെക്ടര്‍ക്കെതിരെയും ആരോപണമുന്നയിച്ചു. തന്നെ അനാവശ്യമായി സ്പര്‍ശിക്കുകയും രഹസ്യ ഭാഗങ്ങളില്‍ പിടിക്കുകയും ചെയ്തത് ഇന്‍സ്‌പെക്ടറാണെന്ന് യുവതി പറഞ്ഞു. ഇതു നിരസിച്ച് പുറത്തിറങ്ങി ഈജിപ്തുകാരിയായ മാനേജരോട് പരാതിപ്പെടുകയായിരുന്നെന്നും അള്‍ജീരിയന്‍ യുവതി പറഞ്ഞു. 

Latest News