ജിദ്ദ- മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൂമഞ്ചേരിക്കുന്ന് മഹല്ലിലെ പരേതനായ തെറ്റത്ത് മൊയ്തുപ്പ ഹാജിയുടെ മകന്‍ തെറ്റത്ത് ഉമര്‍ (50) ജിദ്ദയില്‍ വാഹനം ഇടിച്ചു മരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി അസീസിയ ഭാഗത്ത് സബ്ഈന്‍ റോഡിലാണ് അപകടം. മെഹ്‌റാന്‍ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് താമസ കേന്ദ്രത്തിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. 30 വര്‍ഷത്തോളമായി സൗദിയിലുള്ള ഇദ്ദേഹം ദീര്‍ഘകാലമായി മെഹ്‌റാനിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ: റസീന. മക്കള്‍: നജ്മുന്നീസ, അബ്ദുല്‍ ഗഫൂര്‍, ഇബ്‌റാഹിം ബാദുഷ (വിദ്യാര്‍ഥി, ജാമിഅ ഹികമിയ്യ മഞ്ചേരി), നമീറ. സഹോദരങ്ങള്‍: കമ്മാപ്പ ഹാജി, അബു ഹാജി, ബീക്കുട്ടി. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.