റിയാദ് - പാൻ മസാലയും വെറ്റിലയും ഗുഡ്കയും അടക്കം മുറുക്കുന്നതിനും ചവയ്ക്കുന്നതിനും വായിൽ വെക്കുന്നതിനും ഉപയോഗിക്കുന്ന എല്ലായിനം പുകയിലകളുടെയും വിൽപനയും ക്രയവിക്രയവും വിലക്കിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
സിഗരറ്റും ഹുക്കയിൽ ഉപയോഗിക്കുന്ന പുകയിലയും ഒഴികെ, പുകവലിക്കുന്നതിനല്ലാതെ ഉപയോഗിക്കുന്ന എല്ലാ ഇനങ്ങളിലും പെട്ട പുകയിലകൾക്ക് വിലക്ക് ബാധകമാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഉൽപന്നങ്ങൾ പരിശോധിക്കുന്നതിന്റെയും ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും സാങ്കേതിക നിയമാവലികളും തയാറാക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ചുമതല അടുത്ത കാലത്ത് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.