മക്ക ക്ലോക്ക് ടവറിലെ മിന്നല്‍; ചിത്രങ്ങളും വിഡിയോകളും വൈറലായി

ജിദ്ദ- മക്കയില്‍ കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സെപ്റ്റംബര്‍ 27 നായിരുന്നു മണിക്കൂറുകള്‍ നീണ്ട മഴ.  
ലോകത്തെ ഏറ്റവും വലിയ ക്ലോക്ക് ടവറായ മക്കയിലെ ക്ലോക്ക് ടവറിന്
മിന്നലേറ്റപ്പോഴുണ്ടായ മനോഹര ദൃശ്യമാണ് പ്രചരിക്കുന്നത്.

മിന്നലേറ്റപ്പോള്‍ ക്ലോക്ക് ടവറിലെ ചന്ദ്രക്കലയില്‍നിന്ന് പ്രകാശം പുറത്ത് പോകുന്ന ദൃശ്യം മനോഹര കാഴ്ചയായിരുന്നു.
ക്ലോക്ക് ടവറിനുമുകളില്‍ കാണുന്ന സ്വര്‍ണ ചന്ദ്രനകത്ത് ഒരു നമ്‌സകാര മുറി കൂടിയുണ്ട്. ലോകത്ത് ഏറ്റവും ഉയരത്തില്‍ നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നത് ഇവിടെയാകാം. യൂസഫ് ബജ്ജാഷ് പകര്‍ത്തിയതാണ് ചിത്രങ്ങള്‍.

Latest News