Sorry, you need to enable JavaScript to visit this website.

ശബരിമല വിധി ഏകസിവില്‍കോഡിന്റെ ചവിട്ടുപടിയാക്കുന്നു-ബാലകൃഷ്ണ പിള്ള

കൊച്ചി- രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള ചവിട്ടുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ശബരിമല വിഷയത്തെ കാണുന്നതെന്ന് ആര്‍. ബാലകൃഷ്ണ പിള്ള. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധി അംഗീകരിക്കാനേ സംസ്ഥാന സര്‍ക്കാരിന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധി മറ്റു സമുദായങ്ങളേയും ബാധിക്കും.
ശബരിമലയിലെ സ്ത്രീപ്രവേശം പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിശ്വാസമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
സുപ്രിം കോടതി വിധി മറ്റു ക്ഷേത്രങ്ങളേയും ബാധിക്കും. ശബരിമലയില്‍ മാറ്റങ്ങള്‍ തീരുമാനിക്കേണ്ടത് തന്ത്രിയാണ്. ശബരിമലയില്‍ പോകുന്നവര്‍ പോകട്ടെ, അല്ലാത്തവര്‍ പോകണ്ട. മതപരമായ വിഷയങ്ങളില്‍ ഇടപെടണോയെന്ന് കോടതി ആലോചിക്കണം-ബാലകൃഷ്ണ പിള്ള പറഞ്ഞു.

Latest News