മനാമ- ബഹ്‌റൈനില്‍ കെട്ടിടത്തില്‍നിന്നു വീണ് നിലമ്പൂര്‍ സ്വദേശി മരിച്ചു. ചക്കാലക്കുത്ത് പീവീസ് സ്‌കൂളിന് സമീപത്തെ കോട്ടായി കോയയുടെ മകന്‍ അഷീര്‍(36) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്കു വീഴുകയായിരുന്നു. രണ്ട് ദിവസമായി നെഞ്ച് വേദന ഉണ്ടായിരുന്നതായി ബന്ധുക്കളോട് വിവരം അറിയിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തി. ദീര്‍ഘ കാലമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഷീര്‍ നാല് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഭാര്യ: ശബ്‌ന. മക്കള്‍: ഇഷ, ഇഷാന്‍. മാതാവ്: സുബൈദ. സഹോദരങ്ങള്‍: നൗഷീര്‍, അനീര്‍, ഷഹീര്‍.