റിയാദ് - സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിൽ അൽനഫ്ൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വൈദ്യുതി നിലയത്തിൽ അഗ്നിബാധ. വൈദ്യുതി നിലയത്തിലെ ട്രാൻസ്‌ഫോർമറിലാണ് തീ പടർന്നുപിടിച്ചത്. സാങ്കേതിക തകരാറാണ് അഗ്നിബാധക്ക് കാരണം. സിവിൽ ഡിഫൻസ് യൂനിറ്റുകളും സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ മെയിന്റനൻസ് സംഘവും ചേർന്ന് തീയണച്ചു. അഗ്നിശമന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി സമീപ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി കമ്പനി നിർത്തിവെച്ചു. ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പിന്നീട് പടിപടിയായി പുനഃസ്ഥാപിച്ചു. ആർക്കും പരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
فيديو ..
— أخبار السعودية (@SaudiNews50) October 1, 2018
.
حريق بأحد محطات الكهرباء بالرياض ، ولا تسجيل إصابات.
.#السعودية #الرياض #الكهرباء
. pic.twitter.com/7E3bmiAsT8