റിയാദ്- അബ്ശിർ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് സൗദി അറേബ്യക്ക് പുറത്തു നിന്ന് അത് പ്രവർത്തിപ്പിക്കണമെങ്കിൽ റോമിംഗ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ ഇന്റർനെറ്റ് സേവന ദാതാക്കളുടെ റോമിംഗ് സൗകര്യമാണ് ഇതിനായി ഉപയോഗിക്കേണ്ടതെന്നും വിദേശത്തെ ഇന്റർനെറ്റ് കണക്ഷനുകൾ വഴി വെബ്‌സൈറ്റ് തുറക്കാനാവില്ലെന്നും ചോദ്യത്തിനുത്തരമായി മന്ത്രാലയം ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നിലവിൽ അവധിക്ക് പോകുന്ന പ്രവാസികളടക്കമുള്ളവർ ഈ വിഷയം പലപ്പോഴും ഉന്നയിക്കാറുണ്ട്. സൗദിയിലെ മറ്റു മന്ത്രാലയങ്ങളുടെയും സേവന ദാതാക്കളുടെയും വെബ്‌സൈറ്റുകൾ തുറക്കുമ്പോഴും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റുകൾ തുറക്കാൻ സാധിക്കാറില്ല. ഇതുമൂലം അബ്ശിർ വഴി ലഭിക്കുന്ന സേവനങ്ങൾ ഇവിടെ തിരിച്ചെത്തിയ ശേഷമാണ് പലർക്കും ഉപയോഗിക്കാനായിരുന്നത്. ആശ്രിതരുടെ റീ എൻട്രി, ഫൈനൽ എക്‌സിറ്റ്, വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കൽ, പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് അബ്ശിർ വഴി ലഭിക്കുന്നത്.