കുവൈത്ത് സിറ്റി- ഔദ്യോഗിക സന്ദർശനാർഥം കുവൈത്തിൽ എത്തിയ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് കുവൈത്തിൽ പ്രോജ്വല സ്വീകരണം. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ നേതൃത്വത്തിലാണ് കിരീടാവകാശിയെ എയർപോർട്ടിൽ സ്വീകരിച്ചത്. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹുമായും ഉന്നത അധികാരികളുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തും.
അസീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരൻ, സൗദി സൈനിക മേധാവി ഫയ്യാദ് ബിൻ ഹാമിദ് അൽറുവൈലി എന്നിവർ ചേർന്നാണ് ഖമീസ് മുഷൈത്തിൽനിന്ന് കിരീടാവകാശിയെ യാത്രയയച്ചത്.