കോഴിക്കോട്- പേരാമ്പ്ര മേപ്പയൂര്‍ സ്വദേശി മൂജീബ് എന്ന യുവാവ് മരിച്ച നിപ ബാധിച്ചാണെന്ന പ്രചാരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. മണിപ്പാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വിശദ പരിശോധനയില്‍ മുജീബിന് എച്ച്1 എന്‍1 പനിബാധയാണെന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. മരണ കാരണം നിപയാണെന്ന് സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണമുണ്ടായത്. തുടര്‍ന്ന് മൃതദേഹം സംസ്ക്കരിക്കുന്നതിലും മറ്റും ആരോഗ്യ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ നേരത്തെ വ്യക്തമാക്കിയിരുന്നു.