Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

അബുദബി- പ്രതിമാസ ഇന്ധവില പുതുക്കലിന്റെ ഭാഗമായി യുഎഇയില്‍ ഒക്ടോബറില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധന കണക്കിലെടുത്താണിത്. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ വില:
പെട്രോള്‍ ലീറ്ററിന്-
സുപ്പര്‍ 98- 2.61 ദിര്‍ഹം
സ്‌പെഷ്യല്‍ 95- 2.50 ദിര്‍ഹം
ഡീസല്‍- 2.76 ദിര്‍ഹം
ഡീസല്‍ വിലയില്‍ 12 ഫില്‍സിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സെപ്്തംബറില്‍ ഡീസല്‍ വില 2.64 ദിര്‍ഹമായിരുന്നു. പെട്രോള്‍ സൂപ്പര്‍ 98ന് 2.59, സ്‌പെഷ്യല്‍ 95ന് 2.48 ദിര്‍ഹമും ആയിരുന്നു സെപ്തംബറിലെ വില.

Latest News