ദുബായ്- യു.എ.ഇ പൊതുമാപ്പ് അവസാനിക്കാന്‍ ഒരു മാസംകൂടി ബാക്കി നില്‍ക്കെ, പൊതുമാപ്പ് സേവനകേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. അബുദാബിയിലെ അല്‍ റാഹ മാളില്‍ തശീല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ ജയില്‍വാസമോ കൂടാതെ നാടുപിടിക്കാന്‍ പൊതുമാപ്പ് അവസരം നല്‍കുന്നു. തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ യു.എ.ഇ വിസക്ക് അപേക്ഷിക്കാം. ആറുമാസത്തിനകം അവര്‍ പുതിയ ജോലിയും സ്‌പോണ്‍സറേയും കണ്ടുപിടിക്കണം.
അല്‍ റാഹ മാളില്‍ 6300 ലധികം പൊതുമാപ്പ് അപേക്ഷകളാണ് ഇതുവരെ കൈകാര്യം ചെയ്തത്. ഇരുപതോളം ജീവനക്കാരാണ് ഇവിടെ ജോലിയില്‍ മുഴുകിയിരിക്കുന്നത്. 12 മണിക്കൂര്‍ നേരം കേന്ദ്രം പ്രവര്‍ത്തിക്കുന്നു.
ഓഗസ്റ്റ് ഒന്നിനാരംഭിച്ച പൊതുമാപ്പ് ഒക്‌ടോബര്‍ 31 വരെ പ്രാബല്യത്തിലുണ്ടാകും.