ദുബയ്- ആഗോള തലത്തില്‍ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍്ട്ടുകളില്‍ യുഎഇക്ക് എട്ടാം സ്ഥാനം. ഈ ആഴ്ച നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് രണ്ടു പ്രധാന വീസ ഇളവ് കരാറുകള്‍ കൂടി ഒപ്പു വച്ചതോടെയാണ് യുഎഇ പാസ്‌പോര്‍ട്ടിന് കരുത്തേറിയത്. അറബ് ലോകത്തെ ഏറ്റവും മൂല്യമുള്ള യുഎഇ പാസ്‌പോര്‍ട്ട് ഇതോടെ ലോകത്തെ ഏട്ടാമറ്റെ ഏറ്റവും കരുത്തേറിയതായി മാറി. പരാഗ്വ, സെര്‍ബിയ എന്നീ രാജ്യങ്ങളുമായാണ് യുഎഇ ഈയിടെ പുതിയ കരാറിലൊപ്പിട്ടത്. ഏറ്റവും കരുത്തുറ്റ ആദ്യത്തെ അഞ്ച് പാസ്‌പോര്‍ട്ടുകളില്‍ ഇടം നേടാനാണ് യുഎഇ ശ്രമം. 2021 ഓടെ ഈ ലക്ഷ്യം നേടുമെന്ന് യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വീസ ഫ്രീ പ്രവേശനം അനുവദിച്ചതോടെയാണ് മൂല്യം കൂടിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 35 രാജ്യങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ യുഎഇ പാസ്‌പോര്‍ട്ടിനായിട്ടുണ്ട്.