ദുബായ്- മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യക്കെതിരെ പ്രവാസികളുടെ പ്രതിഷേധം തുടരുകയാണ്. മൃതദേഹങ്ങളോട് കാട്ടുന്ന ക്രൂരതക്കെതിരെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളും സംഘടനകളും രംഗത്തുണ്ട്.
എയര്‍ഇന്ത്യയുടെ അനീതിക്കെതിരെ അഷ്‌റഫ് താമരശ്ശേരിയുടെ ശബ്ദം സമൂഹമാധ്യമങ്ങളില്‍ വൈറലാക്കി എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് പ്രവാസികള്‍.