ദോഹ- യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ വണ്‍ ഗ്ലോബല്‍ മീഡിയ പബ്ലിഷേഴ്‌സിന്റെ 2018 ലെ ഖത്തറിലെ മോസ്റ്റ് ഔട്ട്‌സ്റ്റാന്റിംഗ് അഡൈ്വര്‍ടൈസിംഗ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കുള്ള പുരസ്‌കാരം മീഡിയ പ്ലസിന്.
ഗള്‍ഫ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന ബിസിനസ് കാര്‍ഡ് ഡയറക്ടറി, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശം കൈമാറാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്താനും സഹായകരമായ പെരുന്നാള്‍ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയാണ് മീഡിയ പ്ലസിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.
അനുകരണങ്ങള്‍ ഒഴിവാക്കി പുതുമകള്‍ അവതരിപ്പിച്ചാല്‍ സ്വീകരിക്കുമെന്നാണ് അംഗീകാരങ്ങള്‍ തെളിയിക്കുന്നതെന്ന് മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.