മലപ്പുറം- സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മൂന്നാംപടിയിലെ കോട്ടക്കുന്ന് റോഡിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരൻ അസം സ്വദേശി മൈനുൽ ഇസ്‌ലാമി(22)ന്റെ മൈക്രോമാക്‌സ് കമ്പനിയുടെ ക്യു-413 ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കേ അസാധാരണമാം വിധം ചൂട് അനുഭവപ്പെട്ടപ്പോൾ മൈനുൽ ഇസ്‌ലാം ഫോൺ താഴെയിടുകയായിരുന്നു. ഇതോടെ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് യുവാവ് രക്ഷപ്പെട്ടത്. മലപ്പുറം കുന്നുമ്മലിലെ കടയിൽ നിന്നാണ് യുവാവ് ഫോൺ വാങ്ങിയത്.