കൊച്ചി- ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റ് ചെയ്തവരുടെ വിചാരണ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ആരംഭിച്ചു.
രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഏഴുപേരുടെ വിചാരണയാണ് കോടതിയില്‍ തുടങ്ങിയത്.
മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍.കെ.സഫ്‌വാന്‍, ജാസിം എന്‍.കെ സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുബ്ഹാനിക്ക് 2015 ലെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചവെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടുവെന്നും എന്‍.ഐ.എ ആരോപിക്കുന്നു.