Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് വിദേശ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ്  നിർത്തണമെന്ന് ശൂറാ കൗൺസിൽ

റിയാദ് - വിദേശങ്ങളിൽനിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നത് നിർത്തിവെക്കണമെന്ന് ശൂറാ കൗൺസിലിലെ യുവജന, കുടുംബ കമ്മിറ്റി ശുപാർശ ചെയ്തു. സർക്കാർ, സ്വകാര്യ സർവകലാശാലകളിലേക്കും സ്‌കൂളുകളിലേക്കും വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നത് നിർത്തിവെക്കണം. ഉന്നത ബിരുദധാരികളായ സൗദികൾ സൗദിയിൽ തൊഴിൽരഹിതരായി കഴിയുകയാണ്. ഉന്നത ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ വിദേശങ്ങളിൽനിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെക്കണമെന്നാണ് ശുപാർശ. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വിശകലനം ചെയ്ത് ഇതടക്കം പന്ത്രണ്ടു ശുപാർശകൾ യുവജന, കുടുംബ കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്. 
സൗദി പൗരന്മാരുടെ യോഗ്യതകൾക്കും ബിരുദങ്ങൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കണം. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഏറെ പ്രധാനമായ തൊഴിൽ മേഖലകളിലും വിദേശികളുടെ സർവാധിപത്യമുള്ള തൊഴിൽ മേഖലകളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഊന്നൽ നൽകിയാൽ മാത്രമേ പ്രാദേശിക തൊഴിൽ വിപണി കൂടുതൽ ആകർഷകമാവുകയുള്ളൂ. ആരോഗ്യ, എൻജിനീയറിംഗ്, സാങ്കേതിക മേഖലകളിൽ വിദേശികളുടെ ആധിപത്യമാണ്. വിദ്യാഭ്യാസ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനും മന്ത്രാലയം ഊന്നൽ നൽകണമെന്ന് ശൂറ അഭിപ്രായപ്പെട്ടു.
ജ്വല്ലറി അടക്കമുള്ള ചില മേഖലകളിലെ ജോലികൾ ഏറ്റെടുക്കുന്നതിന് പരിശീലനത്തിലൂടെ സൗദികളെ പ്രാപ്തരാക്കി മാറ്റേണ്ടതിന്റെ ആവശ്യം കണക്കിലെടുത്ത് ഇത്തരം മേഖലകളിൽ പടിപടിയായി സൗദിവൽക്കരണം നടപ്പാക്കുന്നതാണ് കൂടുതൽ ഉചിതം. ജ്വല്ലറികളിൽ സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കണം.മാളുകളിലെ ജ്വല്ലറികളിൽ വനിതകളെ ജോലിക്കു വെക്കുന്നതിന് എന്ത് പ്രതിബന്ധമാണുള്ളതെന്ന് കമ്മിറ്റി ആരാഞ്ഞു. 

Latest News