ജിസാൻ- കരിമരുന്ന് പ്രയോഗങ്ങളും പരേഡുകളും സംഗീത വിരുന്നുകളും വിമാനാഭ്യാസ പ്രകടനങ്ങളും മറ്റു കലാപരിപാടികളും അടക്കമുള്ള ബഹളമാർന്ന ദേശീയ ദിനാഘോഷത്തിന് പ്രധാന നഗരങ്ങളെല്ലാം സാക്ഷ്യം വഹിച്ചപ്പോൾ ജിസാനിലെ കൃഷിയിടത്തിൽ സൗദി കർഷകന്റെ വേറിട്ട ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. യെമൻ അതിർത്തിയിലെ സ്വൻബ ഗ്രാമത്തിലെ കൃഷിയിടത്തിൽ ട്രാക്ടർ ഉപയോഗിച്ച് കൃഷിയിടം ഉഴുതു മറിക്കുന്നതിനിടെയായിരുന്നു സൗദി പൗരൻ അബ്ദു ഫഖീഹിന്റെ ദേശീയ ദിനാഘോഷം. ട്രാക്ടറിൽ സൗദി പതാക സ്ഥാപിച്ച് ദേശീയ ദിനാഘോഷത്തിൽ ആഹ്ലാദവും ദേശക്കൂറും പ്രകടിപ്പിച്ച് ജോലിയിൽ വ്യാപൃതനാവുകയായിരുന്നു അബ്ദു ഫഖീഹ്.