റിയാദ്- ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്നും കൂടി അവധി നൽകിയതായുള്ള രാജാവിന്റെ പ്രഖ്യാപനം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ബാധകമാണെന്ന് തൊഴിൽ സാമൂഹിക മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജ്ഹി ട്വിറ്ററിൽ അറിയിച്ചു. ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അവധി പ്രഖ്യാപിച്ചിരുന്നു.