ദമാം- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ദേശീയ ദിന അവധി തിങ്കളാഴ്ചത്തേക്ക് കൂടി നീട്ടിയതിനാല്‍ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കും.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി അറിയിച്ചു. അഡ്മിന്‍, അക്കൗണ്ട്‌സ് ഓഫീസുകളും പ്രവര്‍ത്തിക്കില്ല.
റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ തിങ്കളാ്‌ഴച നടത്താനിരുന്ന പരീക്ഷകള്‍ മറ്റൊരു ദിവസം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.