ജിദ്ദ- റോഡിലൂടെ അലഞ്ഞു നടന്ന ഒട്ടകത്തിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് നാലു പേർ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലൈത്ത്-ഗമീഖ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം. അപകടത്തിൽ പെട്ടവരെല്ലാവരും സ്വദേശികളാണ്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ലൈത്ത് ആശുപത്രിയിലേക്ക് നീക്കി.