Sorry, you need to enable JavaScript to visit this website.

ദുബായില്‍ സാമ്പത്തിക കേസും യാത്രാ വിലക്കുമുണ്ടോ, അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്‌

ദുബായ്- സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ദുബയില്‍ യാത്രാ വിലക്കുണ്ടോ എന്നറിയാന്‍ ദുബയ് പോലീസ് ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തി. ഇതുപയോഗിച്ച് ദുബയില്‍ താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ തങ്ങളുടെ കേസ്, ട്രാവല്‍ സ്റ്റാറ്റസ് പരിശോധിക്കാം. ദുബയ് പോലീസിന്റെ വെബ്‌സൈറ്റിലും ദുബയ് പോലീസ് ആപ്പിലും ഈ സൗകര്യം അവതരിപ്പിച്ചു. ഈ സേവനം ലഭിക്കാന്‍ എമിറേറ്റ്‌സ് ഐ.ഡി നിര്‍ബന്ധമാണ്. ഇതു സൗജന്യമാണെന്നും ദുബയ് പോലീസ് നിര്‍മ്മിത ബുദ്ധി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി അറിയിച്ചു. ദുബയിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും യാത്രാ വിലക്കുണ്ടോ എന്നും ഇതുവഴി അറിയാനാകും. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് ഈ സേവനം നല്‍കുന്നത്. നിവവില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമെ ഈ വിവരം അറിയാന്‍ വഴിയുണ്ടായിരുന്നുള്ളൂ. കേസിന്റെ കാര്യം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനിലും പോകേണ്ടിയിരുന്നു. ഈ വിവരങ്ങളാണ് പോലീസ് വിരല്‍തുമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്.

 എന്ന വെബ്‌സൈറ്റിലും ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമായ ദുബയ് പോലീസ് ആപ്പിലുമാണ് ഈ സേവനം. ഇതിനായി dubaipolice.go.ae എന്ന വെബ്സൈറ്റിലും ആപ്പിലും ഒരേ വഴിയാണ്.  Services- Individuals- criminal status of financial cases എന്ന ലിങ്കിലെത്തിയ ശേഷം ഇവിടെ എമിറേറ്റ്സ് ഐ.ഡി നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 901ലേക്ക് വിളിക്കാം.

Latest News