കണ്ണൂര്‍- കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ദേവഗൗഡ മന്ത്രിസഭയില്‍ വ്യോമയാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സി.എം. ഇബ്രാഹിമായിരുന്നു. സ്വന്തം നാട്ടില്‍ വിമാനത്താവളം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പലരും അതു തമാശയായാണ് കണ്ടിരുന്നത്. അക്കഥ സി.എം. ഇബ്രാഹിമിന്റെ വാക്കുകളില്‍ തന്നെ കേള്‍ക്കാം.