Sorry, you need to enable JavaScript to visit this website.

മാതാവിനൊപ്പം മന്ത്രവാദ ചികിത്സക്കെത്തിയ ആറു  വയസുകാരിക്ക് പീഡനം; സിദ്ധൻ അറസ്റ്റിൽ 

പീഡന കേസിൽ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത സിദ്ധൻ മുഹമ്മദ്, ഇയാളുടെ വിവിധ വേഷങ്ങള്‍

ചാവക്കാട് - മാതാവിനൊപ്പം മന്ത്രവാദ ചികിത്സക്കെത്തിയ ആറു വയസുകാരിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ.പട്ടാമ്പി മുതുതല മുളക്കൽ വീരാവു മകൻ മുഹമ്മദി 58 നെയാണ് ചാവക്കാട് സി ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഡിസംബറിൽ ആണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത് . അസുഖ ബാധിതയായ മാതാവിന്റെ മന്ത്ര വാദ ചികിത്സക്ക് എടക്കഴിയൂരിലെ വീട്ടിൽ എത്തിയ പ്രതി വീട്ടിൽ തങ്ങി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . പലപ്പോഴായി പത്ത് തവണ പെൺകുട്ടിയുടെ വീട്ടിൽ മന്ത്ര വാദ ചികിത്സക്കെത്തി പ്രതി താമസിച്ചിട്ടുണ്ട് . വരോട് ,മമ്പറം ബാപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം വയനാട് പാലക്കാട് ,തൃശൂർ ജില്ലകളിൽ മന്ത്ര വാദ ചികിത്സക്ക് പോകാറുണ്ടെന്ന് പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു . ആദ്യമായാണ് പോലീസിന്റെ പിടിയിൽ ആകുന്നത് .പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽ പെട്ട സ്‌കൂൾ അദ്ധ്യാപിക ചാവക്കാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആയത് .
വരവൂരിലെ ഒരു പള്ളിയിൽ വച്ച് പെൺകുട്ടിയുടെ മാതൃ സഹോദരി മുഹമ്മദിനെ പരിചയപ്പെടുന്നത്.

സഹോദരിയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കാൻ വന്നതായിരുന്നു ഇവർ. പള്ളിക്കുസമീപത്ത് നിന്നും യുവതിയോട് പ്രാർ ത്ഥനക്കു വരാനുള്ള കാരണം അന്വേഷിച്ച് പരിചയപെടുകയും ഫോൺ നമ്പർ പരസ്പരം കൈമാറുകയും ചെയ്തു. പിന്നീട് ഫോണിലൂടെ സംസാരിച്ച് സഹോദരിയുടെ അസുഖം മാറ്റിതരാമെന്ന് പറഞ്ഞാണ് വീട്ടിൽ എത്തുന്നത്. പിതാവ് മരണപ്പെട്ട് വളരെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വീട്ടിലെത്തിയ മുഹമ്മദ് ചെറിയ സാമ്പത്തിക സഹായം നൽകി വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നു .മാതാവിന് മന്ത്രവാദ ചികിത്സ നടത്തുമ്പോൾ മുറിയിലേക്ക് ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല . ഏകദേശം അരലക്ഷം രൂപ വില മതിക്കുന്ന മുഹമ്മദിന്റെ ഫോണിൽ അനവധി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ പോലീസ് കണ്ടെത്തി .
ആരോടും യഥാർത്ഥ പേരും സ്ഥലവും പറഞ്ഞു കൊടുക്കില്ല . മൊബൈൽ സിം കാർഡ് ഇടക്കിടക്ക് മാറ്റുകയും ചെയ്യും . രണ്ട് അംഗീകൃത വിവാഹത്തിൽ നിന്നായി പതിനാല് കുട്ടികളുടെ പിതാവാണ് മുഹമ്മദ് .വിരലുകളിൽ വലിയ കല്ലുവച്ച മോതിരം ധരിച്ചു നടക്കുന്ന മുഹമ്മദ് വിശ്വാസികൾക്ക് അതിൽ മുത്തം വെക്കാൻ അനുവാദം നൽകാറുണ്ട് . സമ്പന്ന വീടുകളിൽ നിന്നും മന്ത്ര വാദ ചികിത്സയുടെ മറവിൽ പണം തട്ടാറുണ്ടത്രെ . മാനഹാനി ഭയന്നു തട്ടിപ്പിന് ഇരയായവർ പുറത്ത് പറയാറുമില്ല . വിദ്യാഭ്യാസ പരമായും ,സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന നിരവധി വീടുകളിൽ ഇത്തരം മന്ത്ര വാദ ചികിത്സകർ എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു . ആർക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാനും കഴിയാറില്ല പോലീസ് കൂട്ടി ച്ചേർത്തു . എസ് ഐ മാധവൻ , എ എസ് ഐ അനിൽ മാത്യു ,സി പി ഓ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പട്ടാമ്പിയിലെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത് . പോക്‌സോ വകുപ്പും ബലാൽസംഗ കേസുമാണ് ചുമത്തിയിട്ടുള്ളത്. 

Latest News