അബഹ- അൽഹർജയിൽ ഓടിക്കൊണ്ടിരിക്കെ ബസ് കത്തിനശിച്ചു. സ്വകാര്യ കമ്പനിക്കു കീഴിലെ ബസിൽ അപ്രതീക്ഷിതമായി തീ ആളിപ്പടരുകയായിരുന്നു. ഈ സമയത്ത് ബസിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് അസീർ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽആസിമി പറഞ്ഞു.