ജിദ്ദ- ഹറമൈൻ ട്രെയിൻ പാളം തെറ്റി എന്ന നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മക്ക ഗവർണറേറ്റ് വ്യക്തമാക്കി. ഹറമൈൻ ട്രെയിൻ പാളം തെറ്റിയ സ്ഥലത്ത് സിവിൽ ഡിഫൻസ് രക്ഷാ പ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യമെന്ന പേരിലുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പൊതുസുരക്ഷാ അതോറിറ്റിയും സിവിൽ ഡിഫൻസും ബന്ധപ്പെട്ട ഏതാനും വകുപ്പുകളും സഹകരിച്ച് നടത്തിയ മോക് ഡ്രില്ലിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് മക്ക ഗവർണറേറ്റ് പറഞ്ഞു.