Sorry, you need to enable JavaScript to visit this website.

പുയ്യാപ്ലേ, പുയ്യാപ്ലേ, മാലിക് പുയ്യാപ്ലേ, ആര്‍പ്പുവിളികളുമായി മലയാളികള്‍

ദുബായ്- ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏഷ്യാകപ്പ് ക്രിക്കറ്റിനിടെ മലയാളികളുടെ പുയ്യാപ്ല വിളി കൗതുകമായി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവ് ഷുഹൈബ് മാലികിനെയാണ് മലയാളികൾ സ്‌നേഹം കൊണ്ടു പൊതിഞ്ഞത്. ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ഷുഹൈബ് മാലികിനെ മലയാളികൾ പുയ്യാപ്ലേ, പുയ്യാപ്ലേ മാലിക് പുയ്യാപ്ലേ എന്നുറക്കെ വിളിക്കുകയായിരുന്നു. തുടക്കത്തിൽ ഇത് ശ്രദ്ധിക്കാതിരുന്ന മാലിക് പിന്നീട് കാണികളുടെ നേരെ നോക്കി കൈവീശി. കാണികളിലാരോ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

Latest News