ഏദന്‍- യെമനിലെ തഇസില്‍ ജ്വല്ലറി കൊള്ളയടിക്കുന്നതിനുള്ള ശ്രമം സ്ഥാപന ഉടമയും സമീപത്തെ ജ്വല്ലറികളിലെ ജീവനക്കാരും ചേര്‍ന്ന് പരാജയപ്പെടുത്തി. എട്ടംഗ സംഘമാണ് നഗരമധ്യത്തിലെ അല്‍ അജ്‌യാനാത്ത് സ്വര്‍ണ സൂഖിലെ ജ്വല്ലറി കൊള്ളയടിക്കുന്നതിന് ശ്രമിച്ചത്. സംഘത്തില്‍ ഏതാനും പേര്‍ പരിസര പ്രദേശങ്ങളില്‍ നിലയുറപ്പിക്കുകയും രണ്ടു പേര്‍ തോക്കുകളുമായി ജ്വല്ലറിയില്‍ പ്രവേശിക്കുകയുമായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ജ്വല്ലറിയുടമ ശക്തിയുക്തം ചെറുക്കുകയും ഇതു കണ്ട് സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓടിയെത്തി കൊള്ളക്കാരെ തുരത്തുകയുമായിരുന്നു.