മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ നൂരിയയില്‍ അധ്യാപകനും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് ഖാസിയായിരുന്നു. അന്തരിച്ച് മുൻ യൂത്ത് ലീഗ് നേതാവ് പി എം ഹനീഫ് മകനാണ്. ജനാസ നമസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് എടപ്പറ്റ ജുമാ മസ്ജിദില്‍.