റിയാദ്- പത്തു രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് സൗദി പൗരന്മാർക്ക് ബന്ധപ്പെട്ട വകുപ്പുകൾ വിലക്കേർപ്പെടുത്തി. ഇതോടെ സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം പതിനേഴായി. മഡഗാസ്‌കർ, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, സീഷൽസ്, ടാൻസാനിയ, മൊസാംബിക്, കെനിയ, എത്യോപ്യ, കോമറോസ്, റീയൂനിയൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതിനാണ് പുതുതായി വിലക്കേർപ്പെടുത്തിയത്.
മാരകമായ പകർച്ചവ്യാധി പടർന്നുപിടിച്ചതാണ് ഈ രാജ്യങ്ങളിലേക്ക് സ്വദേശികൾക്ക് യാത്രാ വിലക്കേർപ്പെടുത്തുന്നതിന് കാരണം. രാഷ്ട്രീയ കാരണങ്ങളാൽ ഇറാൻ, ഇറാഖ്, യെമൻ, സിറിയ, ഇസ്രായിൽ, ഖത്തർ, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ പോകുന്നതിന് നേരത്തെ വിലക്കുണ്ട്.