റിയാദ് - സൗദി അറേബ്യയുടെ 88 ാമത് ദേശീയ ദിനം പ്രമാണിച്ച് ആഭ്യന്തര ടിക്കറ്റുകൾ 88 റിയാൽ മുതൽ നൽകുന്ന ഓഫർ നാസ് എയർ പ്രഖ്യാപിച്ചു. ഒക്‌ടോബർ 15 മുതൽ ഡിസംബർ 15 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് സെപ്റ്റംബർ 18 മുതൽ 21 വരെയുള്ള തീയതികളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫറിൽ ലഭിക്കുക. അന്താരാഷ്ട്ര ടിക്കറ്റുകൾ 188 റിയാൽ മുതലുള്ള നിരക്കുകളിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.