Sorry, you need to enable JavaScript to visit this website.

സുന്നി ഐക്യം; രൂക്ഷവിമർശനവുമായി നാസർ ഫൈസി കൂടത്തായ്

കോഴിക്കോട്- ഇരുവിഭാഗം സുന്നികളിലെ ഐക്യചർച്ച മുന്നോട്ടുപോകുന്നതിനിടെ കാന്തപുരം അബൂബക്കർ മുസ്്‌ലിയാരുടെ കീഴിലുള്ള സമസ്തക്കെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ വിഭാഗം സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കഴിഞ്ഞദിവസം കണ്ണൂർ പൊയിലൂരിൽ നടത്തിയ സമസ്ത വിശദീകരണയോഗത്തിലെ പ്രസംഗത്തിലാണ് നാസർ ഫൈസി രൂക്ഷവിമർശനം ഉയർത്തിയത്. പൊയിലൂർ മഹല്ലിലെ ചില പ്രശ്‌നങ്ങളുമായി നടന്ന വിശദീകരണയോഗത്തിലാണ് ഫൈസിയുടെ വിമർശനം.ഐക്യ ചർച്ച നടക്കുന്നതിനാൽ കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ തെറ്റായ നടപടികളെ എതിർക്കാതിരിക്കില്ലെന്ന് വ്യക്തമാക്കിയ ഫൈസി തങ്ങൾ ഐക്യത്തിനൊപ്പം തന്നെയാണെന്നും പറഞ്ഞു. അതേസമയം, ഐക്യനീക്കം നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഞങ്ങളുടെ വായ മൂടിക്കെട്ടാമെന്ന് ആരും വിചാരിക്കേണ്ട. സമസ്ത കേരള ജംഇയത്തുൽ ഉലമ ആദർശപരമായി ഒരു സന്ധിക്കും തയ്യാറല്ല. ഐക്യമായി, ലയനമായി, ഒരു ഓഫീസ് മതി, ഒരു പതാക മതി എന്ന് ബഹുമാന്യരായ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരും പ്രഖ്യാപിക്കുന്നത് വരെ രണ്ടും രണ്ട് സംഘടനകളായി ഉറച്ചുനിൽക്കും. പ്രശ്‌നമുണ്ടാക്കരുത് എന്ന് നേതാക്കൾ പറയുന്നത് ഓരോ നാടുകളിലും കാന്തപുരം വിഭാഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പറ്റിയാണ്. നാട്ടിൽ പ്രശ്‌നമുണ്ടാക്കി പോലീസിനെ ഉപയോഗിച്ച് ആ മഹല്ലുകളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ കാന്തപുരം വിഭാഗം ശ്രമിക്കുന്നുണ്ട്. മഹല്ലിൽ പുതിയ പ്രശ്‌നമുണ്ടാക്കുന്നവരോട് അത് അവസാനിപ്പിക്കണമെന്നാണ് നേതാക്കൾ പറഞ്ഞത്. അത് ആദർശം പറയുന്നതിനും വിയോജിപ്പ് രേഖപ്പെടുത്തുന്നതിലും തടസമല്ലെന്നും നാസർ ഫൈസി കൂടത്തായ് വ്യക്തമാക്കി. 1200 മദ്‌റസകൾ മാത്രമുള്ള കാന്തപുരം ഈജിപ്തിൽ ചെന്ന് തന്റെ കീഴിൽ 25,000 മദ്‌റസകളുണ്ടെന്നാണ് പറഞ്ഞത്. ഇല്ലാത്തത് പറഞ്ഞതുകൊണ്ട് മദ്‌റസകളുടെ എണ്ണം കൂടില്ലെന്നും നാസർ ഫൈസി പറഞ്ഞു. 
ഇരുവിഭാഗം സമസ്തകളിലും ഐക്യചർച്ച മുമ്പില്ലാത്തവിധം വേഗത്തിൽ നടക്കുന്നതിനിടെയാണ് കടുത്ത വിമർശനവുമായി നാസർ ഫൈസി രംഗത്തെത്തിയത്. ഫൈസിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. ദേശീയ പതാക അപമാനിച്ചുവെന്ന തരത്തിൽ വരെ ഇ.കെ വിഭാഗം പ്രവർത്തകരുടെ പേരിൽ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് കൊടുക്കുകയാണെന്നും പൊയിലൂരിൽ നടന്ന വിശദീകരണ യോഗത്തിൽ സ്വാഗതപ്രാസംഗികൻ വിശദീകരിച്ചിരുന്നു.


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക


ലീഗ് ആരുടെയോ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ്. ജാമ്യം പോലും ലഭിക്കാതെ രാജ്യദ്രോഹ കേസുകളിലാണ് പ്രവർത്തകരെ ജയിലിൽ അടക്കുന്നത്. പൊയിലൂരിൽ മഹല്ലിലെ ഖാളിയാണ് പ്രശ്‌നത്തിന് പിന്നിലെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഒരു വിഭാഗത്തിന് മാത്രമായുള്ള ഖാളിയായാണ് പൊയിലൂരിൽ നടക്കുന്നതെന്നും സ്വാഗതപ്രാസംഗികൻ പറഞ്ഞു. 

Latest News