കോട്ടയം- പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ നിലപാടുമായി കന്യാസ്ത്രീയുടെ ഇടവകയുടെ വികാരി രംഗത്ത്. നേരത്തെ ബിഷപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ച താൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് കോടനാട് പള്ളി വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ ഒരു തെളിവും കാണിച്ചിട്ടില്ലെന്നും അവർ സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. തെരുവിലിറങ്ങുന്നതിന് മുമ്പ് പോലീസിനാണ് തെളിവു നൽകേണ്ടിയിരുന്നത്. അത് കൈമാറാൻ അവരെ വെല്ലുവിളിക്കുന്നുവെന്നും ഫാദർ പറഞ്ഞു.
പീഡനത്തെപ്പറ്റി തനിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് ഫാ. നിക്കോളാസ് മൂന്നു മാസം മുമ്പ് വ്യക്തമാക്കിയിരുന്നത്. രൂപതക്കും വത്തിക്കാനും അയച്ച പരാതികളിൽ ഫലം കാണാത്തതിനാലാണ് ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പളളി വികാരി അനുരഞ്ജന ശ്രമം നടത്തിയ് എന്നായിരുന്നു പുറത്തുവന്ന വിവരം.