Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്താൻ  ശ്രമിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും

തലശ്ശേരി- ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ഓട്ടോ തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആറ് സി.പി.എം പ്രവർത്തകർക്ക് കോടതി വിവിധ വകുപ്പുകൾ പ്രകാരം തടവും പിഴയും വിധിച്ചു. തില്ലങ്കേരി ആലയാട്ടെ സ്മിതാലയത്തിൽ എൻ.വി രജീഷിനെ(33) തില്ലങ്കേരി-മുടക്കോഴി റോഡിൽ വെച്ച് രാഷ്ട്രീയ വിരോധം കാരണം പ്രതികൾ ഓട്ടോ തടഞ്ഞ് ഗുരുതരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് കോടതി ശിക്ഷിച്ചത.് 
സി.പി.എം പ്രവർത്തകരും കേസിലെ രണ്ട് മൂന്ന് പ്രതികളായ തില്ലങ്കേരി ആലയാട്ടെ കമ്മുക്ക സുധീഷ് എന്ന സുധിന നിവാസിൽ സുധീശൻ(37), ആലയാട്ടെ സുജ നിവാസിൽ അങ്കി എന്ന സജീവൻ(38) എന്നിവരെ ഇന്ത്യൻ ശിക്ഷാ നിയമം 5(1 എ) റെഡ് വിത്ത് ആയുധ നിരോധന നിയമ പ്രകാരം മൂന്ന് വർഷം തടവിനും 10,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി പ്രിൻസിപ്പൾ അസി.സെഷൻസ് കോടതി ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാനിയമം 143 പ്രകാരം രണ്ട് പ്രതികളും മൂന്ന് മാസം തടവ് അനുഭവിക്കണം. ഐ.പി.സി 148 പ്രകാരം പ്രതികൾ ഒരു വർഷം തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 341 പ്രകാരം പ്രതികൾ ഇരുവരും ഒരു മാസം തടവും 326 പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമടക്കാൻ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ വേറെ വേറെ അനുഭവിക്കണമെന്നതിനാൽ പ്രതികൾ ഒൻപത് വർഷവും നാല് മാസവും തടവും 35,000 രൂപ വീതം പിഴയുമടക്കണം.
കേസിലെ ഒന്ന്, 4, 5, 6 പ്രതികളായ ആലയാട്ടെ ചെറുവയൽ വീട്ടിൽ സി.ബിജു(38), ആലയാട്ട് പെരിങ്ങാനത്തെ ചെറുവയൽ വീട്ടിൽ വി.പുഷ്പൻ(38), ആലയാട്ടെ കോമ്പ്രത്ത് വീട്ടിൽ ടി.സി അയജൻ(34), തില്ലങ്കേരിയിലെ തട്ടാന്റപറമ്പിൽ വീട്ടിൽ കെ.പി പ്രശാന്ത്(40) എന്നിവരെ വിവിധ വകുപ്പുകൾ പ്രകാരം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പ്രതികൾ ഇന്ത്യൻ ശിക്ഷാ നിയമം 143 പ്രകാരം മൂന്ന് മാസം തടവിനും 147 പ്രകാരം ആറ് മാസം തടവിനും കോടതി ശി്കഷിച്ചു. ഐ.പി.സി 341 പ്രകാരം പ്രതികൾ ഒരു മാസത്തെ തടവും 326 പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷ വേറെ വേറെ അനുഭവിക്കണമെന്നതിനാൽ പ്രതികൾ അഞ്ച് വർഷവും 10 മാസം തടവും 25,000 രൂപ പിഴയുമടക്കണം.
2009 മാർച്ച് എട്ടിന് വൈകിട്ട് മൂന്ന് മണിയോടെ രജീഷിന്റെ ഓട്ടോ ട്രിപ്പ് വിളിച്ച് വരുത്താനെന്ന വ്യാജേന മുടക്കോഴി റോഡിലെത്തിയ അക്രമി സംഘം റോഡിൽ മാർഗതടസം സൃഷ്ടിച്ച് വാൾ, മഴു എന്നിവ ഉപയോഗിച്ച് രജീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് പ്രൊസിക്യൂഷൻ കേസ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. സി.കെ രാമചന്ദ്രനാണ് ഹാജരായത്.
--
 

Latest News