തെരഞ്ഞെടുപ്പു വാഗ്ദാനം ആരെങ്കിലും കാര്യമാക്കുമോ? പെട്രോള്‍ വിലയെ കുറിച്ച് ശ്രീധരന്‍ പിള്ള

പത്തനംതിട്ട- പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബി.ജെ.പി തെരഞ്ഞെടുപ്പു കാലത്തു നല്‍കിയ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പു കാലത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ടോ? പെട്രോള്‍ വില കുറക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. എന്റെ പാര്‍ട്ടി അധ്യക്ഷനെ ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കു എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.'- പിള്ള പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന സമുഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
 

Latest News