ടെഹ്‌റാൻ- ലോകത്തെ ഞെട്ടിച്ച് വീണ്ടും ഇറാനിൽനിന്ന് പരസ്യവധശിക്ഷ. ഇരുപത്തിയാറുകാരനെ പൊതുജനമധ്യത്തിൽ കഴുത്തിൽ കയർ കുരുക്കി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് വധശിക്ഷ നടപ്പാക്കിയത്. നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ പരസ്യമായിട്ടായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതിന്റെ രംഗം സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ ഷെയർ ചെയ്തു. ദക്ഷിണ ഇറാനിലെ മർവ്ദഷ്തിൽ വെള്ളിയാഴ്ച്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. പതിമൂന്നാമത്തെ വയസിലാണ് ഇയാളെ ജയിലിൽ അടച്ചത്. നൂറുകണക്കിനാളുകൾ വധശിക്ഷ കാണുന്നതിനായി തടിച്ചുകൂടിയിരുന്നു. വധശിക്ഷക്ക് വിധേയനായ യുവാവിന്റെ ബന്ധുവാണെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ സംഭവസ്ഥലത്ത്‌നിന്ന് ഉറക്കെ കരയുന്നതിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഇറാനിൽ ഈയടുത്ത മാസങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നതിന്റെ തോത് വർധിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ മാത്രം മുപ്പത് വധശിക്ഷ നടപ്പാക്കി. കഴിഞ്ഞവർഷം 507 പേർക്ക് വധശിക്ഷ നടപ്പാക്കിയെന്നാണ് ആംനസ്റ്റി പുറത്തുവിട്ട വിവരം.
Warning: Graphic content.
— Raman Ghavami (@Raman_Ghavami) September 14, 2018
This isn't Syria or Mosul under ISIS rule. This is #Iran, forcing people to watch security forces executing a 26 years old man in public.
Executed person was sentenced to death when he was only 13.@amnestyusa @UNHumanRights @hrw @BBC @France24_en pic.twitter.com/GF462rGwQl