ജിദ്ദ- സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് യാത്രക്കാർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തി. ഫെയ്‌സ്ബുക്ക് മെസഞ്ചർ, ഐമെസജ് സംവിധാനങ്ങൾ വഴി യാത്രക്കാർ ആകാശയാത്രക്കിടെ സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ അയക്കാൻ സൗദിയ യാത്രക്കാർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയയുടെ നൂറോളം വിമാനങ്ങളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.