കൊച്ചി- നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം കാരണം ഏതാനും ആഴ്ചകളായി ചികിത്സയിലും പൂര്‍ണ വിശ്രമത്തിലുമായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്ന അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ രാജു തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. പത്തനംതിട്ടയിലെ ഓമല്ലൂര്‍ സ്വദേശിയാണ്. സൈനിക സേവനത്തിനു ശേഷമാണ് സിനിമാ രംഗത്തെത്തിയത്. 1981ല്‍ ഇറങ്ങിയ രക്തം ആണ് ആദ്യ ചിത്രം. സീരിയലുകളിലും അഭിനയിച്ചു. സംവിധായകനായും പ്രവര്‍ത്തിച്ചു. പ്രമീളയാണ് ഭാര്യ. രവിരാജ് ഏകമകനാണ്. സംസ്‌കാരം പിന്നീട്.