Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥി അധ്യാപകന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു; അന്വേഷണം തുടങ്ങി

തായിഫ് സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥിയുടെ മർദനത്തിൽ പരിക്കേറ്റ അധ്യാപകൻ

തായിഫ്- സെക്കണ്ടറി സ്‌കൂൾ വിദ്യാർഥി ക്ലാസിൽ വെച്ച് അധ്യാപകനെ മർദിച്ചതിൽ തായിഫ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. അധ്യാപകന്റെ മൂക്ക് വിദ്യാർഥി ഇടിച്ചു തകർക്കുകയായിരുന്നു. പുതിയ അധ്യയന വർഷാരംഭമായതിനാൽ പരിചയപ്പെടുന്നതിന്റെ ഭാഗമായി അധ്യാപകൻ പേരു ചോദിച്ചതാണത്രെ വിദ്യാർഥിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി തായിഫ് വിദ്യാഭ്യാസ വകുപ്പ് വക്താവ് അവാദ് അൽ ഖുദൈദി പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്ക, ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
മറ്റു വിദ്യാർഥികൾ നോക്കി നിൽക്കെയാണ് വിദ്യാർഥി അധ്യാപകന്റെ മുഖത്ത് ആവർത്തിച്ച് ആഞ്ഞിടിച്ചത്. ഇടിയേറ്റ് അധ്യാപകന്റെ മൂക്ക് തകർന്ന് രക്തം ഒലിക്കുകയും അധ്യാപകൻ നിലത്തു വീഴുകയും ചെയ്തു. കൃത്യത്തിനു ശേഷം പ്രതി സ്‌കൂളിൽനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അധ്യാപകന് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ വിദ്യാർഥിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 

Latest News