റിയാദ്- വെബ്‌സൈറ്റുകളിലും കംപ്യൂട്ടർ സിസ്റ്റങ്ങളിലും നിയമ വിരുദ്ധമായി പ്രവേശിക്കുന്നതിനും രൂപകൽപനയിൽ മാറ്റം വരുത്തുന്നതിനും നശിപ്പിക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും എതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം ചെയ്തികൾ സൈബർ കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരം കേസുകളിലെ പ്രതികൾക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.